2012, ജൂൺ 3, ഞായറാഴ്‌ച

എന്താണ് പ്രശ്നം ?

ഞങ്ങള്‍ ചില സുഹൃത്തുക്കള്‍ ഇന്നലെ കേരളാ, സി.ബി.എസ്.ഇ പാഠ്യപദ്ധതികളെ താരതമ്യം ചെയ്തുകൊണ്ടുള്ള ഒരു ചര്‍ച്ചയില്‍ ഏര്‍പ്പെടുകയുണ്ടായി. കെ.എസ്.ടി.എ, ശാസ്ത്രസാഹിത്യ പരിഷത്ത് എന്നീ സംഘടനകള്‍ പ്രസിദ്ധപ്പെടുത്തിയ പഠനറിപ്പോര്‍ട്ടുകളെ ആടിസ്ഥാനമാക്കിയായിരുന്നു ആ ചര്‍ച. ഉള്ളടക്കത്തെ സംബന്ധിച്ചു് പ്രസ്തുത റിപ്പോര്‍ട്ടുകള്‍ മുന്നോട്ടുവച്ചിട്ടുള്ള കണ്ടെത്തലുകളെ ഭൂരിപക്ഷവും അംഗീകരിച്ചു. എന്നാല്‍ ഇംഗ്ളീഷ് മീഡിയത്തില്‍ പഠിച്ചാലേ ഇംഗ്ലീഷില്‍ കഴിവുണ്ടാകൂ എന്നും, ആ കഴിവ് ഇന്നത്തെ ലോകസാഹചര്യത്തില്‍ പ്രധാനമാണെന്നും ഉള്ള ഒരു കാഴ്ചപ്പാട്  പല രക്ഷിതാക്കളും പുലര്‍ത്തുന്നതായി ചര്‍ച്ചയില്‍ പങ്കെടുത്ത പലരും പറയുന്നു. എന്താണ് താങ്കളുടെ പ്രതികരണം? ഈ പ്രശ്നം അത്രകണ്ട് പ്രസക്തമാണോ? എങ്കില്‍  ഈ പ്രശ്നത്തെ എങ്ങനെ പ്രതിരോധിക്കാനാവും? മറ്റ് പ്രശ്നങ്ങള്‍ ഉണ്ടോ?

2011, ജൂൺ 28, ചൊവ്വാഴ്ച

പൊതുവിദ്യാലയങ്ങള്‍ എന്നാല്‍...

പൊതുവിദ്യാലയങ്ങള്‍ ഉപേക്ഷിച്ച് മത്സരാധിഷ്ടിത വിദ്യാലയങ്ങള്‍ക്കു പിറകെ പോകുന്ന മലയാളികളായ അച്ഛനമ്മമാര്‍ പെരുകുന്ന കാലം. വിദ്യാഭ്യാസം എന്നത് പണമുണ്ടാക്കാനുള്ള ഒരു മാര്‍ഗം മാത്രമായി കാണുന്നതു കൊണ്ടാണ് ആളുകള്‍ ഇങ്ങനെ ചെയ്യുന്നത്. ജീവിതം എന്നത് പണമുണ്ടാക്കലിനപ്പുറമുള്ള ഒന്നാണ് എന്ന് നമ്മള്‍ എപ്പോഴാണ് പഠിക്കുക? ആരാണ് നമ്മെ അത് പഠിപ്പിക്കുക?

2009, നവംബർ 24, ചൊവ്വാഴ്ച

വിദ്യാഭ്യാസം ഇങ്ങനെ പോയാല് മതിയോ?