2011 ജൂൺ 28, ചൊവ്വാഴ്ച

പൊതുവിദ്യാലയങ്ങള്‍ എന്നാല്‍...

പൊതുവിദ്യാലയങ്ങള്‍ ഉപേക്ഷിച്ച് മത്സരാധിഷ്ടിത വിദ്യാലയങ്ങള്‍ക്കു പിറകെ പോകുന്ന മലയാളികളായ അച്ഛനമ്മമാര്‍ പെരുകുന്ന കാലം. വിദ്യാഭ്യാസം എന്നത് പണമുണ്ടാക്കാനുള്ള ഒരു മാര്‍ഗം മാത്രമായി കാണുന്നതു കൊണ്ടാണ് ആളുകള്‍ ഇങ്ങനെ ചെയ്യുന്നത്. ജീവിതം എന്നത് പണമുണ്ടാക്കലിനപ്പുറമുള്ള ഒന്നാണ് എന്ന് നമ്മള്‍ എപ്പോഴാണ് പഠിക്കുക? ആരാണ് നമ്മെ അത് പഠിപ്പിക്കുക?